സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം ഡല്‍ഹിയില്‍ തുടങ്ങി. കേരളത്തില്‍ നിന്ന് മന്ത്രി പി കെ ശ്രീമതി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. അന്‍പുമണി രാംദാസ് ആണ് യോഗം വിളിച്ചിരിക്കുന്നത്. ഗ്രാമീണമേഖലയില്‍ നിര്‍ബന്ധിത സേവനം ഉറപ്പാക്കുക, മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുക എന്നീ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യും.
സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്ന കാര്യം യോഗത്തിനു മുന്‍പ് മന്ത്രി ശ്രീമതി കേന്ദ്രമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മലബാര്‍ കാന്‍സര്‍ സെന്ററിന് ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.