ആരും പിടിച്ചുകെട്ടിയിട്ടില്ല, പിള്ളയ്ക്ക് പുറത്തു പോകണമെങ്കില്‍ പോകാം

Webdunia
വെള്ളി, 23 ജനുവരി 2015 (07:50 IST)
സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച കേരള കോണ്‍ഗ്രസ് (ബി‍) നേതാവ് ആര്‍ ബാലകൃഷ്‌ണ പിള്ളയ്ക്ക് എതിരെ മുഖപ്രസംഗവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം വീണ്ടും. പിള്ളയെ ആരും പിടിച്ചുകെട്ടിയിട്ടില്ലെന്നും പിള്ളയ്ക്ക് പുറത്തുപോകണമെങ്കില്‍ പോകാമെന്നും വീക്ഷണം പറയുന്നു.
 
പുറത്താക്കട്ടെ എന്ന് പിള്ള പറയുന്നത് അകത്തു നില്‍ക്കാനുള്ള ആഗ്രഹം കൊണ്ടാണ്. യു ഡി എഫ് വിട്ട് എവിടെപ്പോകാനെന്ന ചിന്ത പിള്ളയെ അലട്ടുന്നുണ്ടെന്നും വീക്ഷണം പരിഹസിക്കുന്നു. 
 
പിള്ളയുടെ പ്രതികരണം മാടമ്പി ശൈലിലാണ്. എന്‍ എസ് എസിന്റെ പിന്തുണ പിള്ളയ്ക്കല്ല യു ഡി എഫിനാണ്. ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ പിള്ള തയ്യാറാകുമോ എന്ന് ചോദിക്കുന്ന മുഖപ്രസംഗത്തില്‍ തര്‍ക്കുത്തരം പറഞ്ഞുള്ള ശീലമേ പിള്ളയ്ക്കുള്ളൂവെന്നും പറയുന്നു.