അട്ടപ്പാടിയില്‍ ആദിവാസികളുടെ ഉന്നമനത്തിനായി ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരെ സ്ഥലം മാറ്റുകയാണെന്ന് എ ഡി ജി പി ബി സന്ധ്യ. തിരുവനന്തപുരത്ത് ഒരു പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സന്ധ്യ.
അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി ജോലി ചെയ്യുന്നവരെ സ്ഥലം മാറ്റുകയാണ്. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറിയവരും റിസോര്‍ട്ടു മാഫിയയുമാണ് ഇക്കൂട്ടര്‍. തന്നെയും ഇത്തരത്തില്‍ സ്ഥലം മാറ്റിയിരുന്നതായും സന്ധ്യ പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു സന്ധ്യയുടെ തുറന്നു പറച്ചില്‍.
ആദിവാസി ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് ഇവരുടെ ഇടപെടലിലാണ്. അട്ടപ്പാടി സ്‌പെഷ്യല്‍ ഓഫിസര്‍ ആയിരുന്ന തന്നെയും രാഷ്‌ട്രീയ ഇടപെടലിലൂടെ സ്ഥലം മാറ്റുകയായിരുന്നെന്നും ബി സന്ധ്യ പറഞ്ഞു.
കൃഷ്ണന്‍കുട്ടി എന്ന പൊലീസ് ഓഫീസറുടെ, അട്ടപ്പാടിയുടെ പശ്ചാത്തലത്തില്‍ എഴുതിയ നോവല്‍, പ്രകാശനം ചെയ്യുന്ന വേളയിലായിരുന്നു ബി സന്ധ്യ പ്രതികരിച്ചത്.