അഴീക്കോട് അബോധാവസ്ഥയില്‍ തുടരുന്നു

Webdunia
തിങ്കള്‍, 23 ജനുവരി 2012 (14:10 IST)
കാന്‍സര്‍ ബാധിച്ച് തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുകുമാര്‍ അഴീക്കോട് അബോധാവസ്ഥയില്‍ തുടരുകയാണ്. ശനിയാഴ്ച വൈകിട്ടോടെയാണ് രോഗം മൂര്‍ച്ഛിച്ചതും അഴീക്കോട് അബോധാവസ്ഥയില്‍ ആയതും. ജീവന്‍രക്ഷാ മരുന്നുകളാണ് അഴീക്കോടിനിപ്പോള്‍ നല്‍‌കുന്നതെന്നും രോഗനില അതീവ ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

സ്വാഭാവിക രീതിയില്‍ ശ്വാസോച്ഛ്വാസം നടത്താന്‍ കഴിയാത്ത അദ്ദേഹത്തിന്‌ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിവരികയാണ്‌. ഡിസംബര്‍ ഏഴാം തീയതിയാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. അദ്ദേഹത്തിന്റെ ആരോഗ്യനില ഡോക്ടര്‍മാരുടെ പ്രത്യേകസംഘം നിരീക്ഷിച്ചുവരികയാണ്‌. സന്ദര്‍ശകരെ അനുവദിക്കുന്നില്ല.