സംസ്ഥാനത്ത് അര്‍ഹരായ എല്ലാവര്ക്കും ബിപിഎല്‍ കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബിപിഎല്‍ കാര്‍ഡുടമകളുടെ പട്ടിക വിപുലീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേന്ദ്ര മാനദണ്ഡം മാത്രം അനുസരിച്ചായിരിക്കില്ല ബിപിഎല്‍ പട്ടിക തയാറാക്കുക.
എപിഎല്‍ കാര്‍ഡ് ബിപിഎല്‍ ആക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.