ആലപ്പുഴ അരൂരില്‍ ട്രെയിന്‍ തട്ടി മൂന്നു യുവാക്കള്‍ മരിച്ചു. പുലര്‍ച്ചെ ഒരുമണിയോടെ കൊല്ലം-എറണാകുളം മെമു ഇടിച്ചായിരുന്നു അപകടം. റെയില്‍വേ ട്രാക്കിന് സമീപത്തുള്ള വീട്ടിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്കാണ് ഈ ദാരുണാന്ത്യം സംഭവിച്ചത്.
അരൂര്‍ കിഴക്കേവേലിക്കര ജിബിന്‍ വര്‍ഗീസ്, എറണാകുളം ഗാന്ധിനഗര്‍ സ്വദേശി ലിബിന് ജോസഫ്, നിലന്‍ എന്നിവരാണ് മരിച്ചത്. ട്രെയിന്‍ വളവ് തിരിഞ്ഞ് വരുന്നത് പാളത്തിനകത്ത് നിന്ന് സംസാരിക്കുകയായിരുന്ന മൂവരും കണ്ടില്ലെന്നാണ് നാട്ടുകാര്‍ നല്കുന്ന വിവരം.