അയാള്‍ സെല്ലിലെത്തി പള്‍സര്‍ സുനിയുമായി സൗഹൃദം സ്ഥാപിച്ചു, സുനി ഓരോന്നായി പറഞ്ഞു; ദിലീപ് കുടുങ്ങി

Webdunia
ബുധന്‍, 30 ഓഗസ്റ്റ് 2017 (08:06 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനും ജാമ്യം നിഷേധിക്കാനുമുള്ള പ്രധാന കാരണം പള്‍സര്‍ സുനിയുടെ മൊഴി തന്നെയെന്ന് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചത് സ്റ്റൂള്‍ പിജെന്‍‍, റീഡ് മെതേഡ് എന്നീ രീതികള്‍ ഉപയോഗിച്ചാണെന്ന് മലയാള മനോര റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ദിലീപിന് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. ജയിലില്‍ എത്തിയ സുനിയെ കൊണ്ട് തന്നെ സത്യം പറയിപ്പിക്കാനുള്ള തന്ത്രമാണ് പൊലീസ് നടത്തിയത്. ഇതിനായി പൊലീസ് സ്വീകരിച്ചത് സ്റ്റൂള്‍ പിജെന്‍ എന്ന മെത്തേഡും.
 
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നവരെ കേസുമായി ബന്ധപ്പെട്ട് പുറത്തുള്ള മറ്റു പ്രതികള്‍ സംരക്ഷിക്കുമെന്ന സുനിയുടെ വിശ്വാസം ഇല്ലാതാക്കാനായിരുന്നു സംഘത്തിന്റെ ആദ്യനീക്കം. അതിന് അന്വേഷണ സംഘത്തിനായി. അതിനൊപ്പം പൊലീസിന്റെ ഏജന്റുമാരായ തടവുപുള്ളികള്‍ സുനിലിന്റെ സെല്ലിലെത്തി സൗഹൃദം സ്ഥാപിച്ചു. സൌഹൃദത്തിലൂടെ സുനി പല കാര്യങ്ങളും തുറന്നു പറഞ്ഞു.
 
സുനിയുടെ തുറന്നു പറച്ചിലുകള്‍ പൊലീസ് രഹസ്യമായി റെക്കോര്‍ഡ് ചെയ്തു. കുറ്റവാളികളെന്ന് സംശയിക്കുന്നവരെ നിരീക്ഷിക്കാന്‍ പൊലീസ് നിയോഗിക്കുന്ന മറ്റൊരു കുറ്റവാളിയെയാണ് സ്റ്റൂള്‍ പിജെന്‍ എന്ന് പറയുന്നത്. ചോദ്യം ചെയ്യലില്‍ സൌഹൃദ മനോഭാമാണ് പൊലീസ് സൃഷ്ടിച്ചത്. ഇതിലൂടെ പ്രതികളുടെ മനസ് തുറപ്പിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. ഇതിനെ ‘റീഡ് മെതേഡ്’ എന്ന് പറയും. പ്രതികളുമായി അടുത്ത സൗഹൃദത്തിലായ അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥരടങ്ങിയ സംഘം ചോദ്യം ചെയ്തപ്പോഴാണ് സുനിയും കൂട്ടരും മനസ്സ് തുറന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article