അന്യസംസ്ഥാന തൊഴിലാളി പ്രകോപനമില്ലാതെ നടത്തിയ ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. കോട്ടയം ഏറ്റുമാനൂരിന് സമീപം കട്ടച്ചിറ പിണ്ടിപ്പുഴ സ്വദേശിനി ത്രേസ്യാമ്മ(75)യാണ് മരിച്ചത്. അന്യസംസ്ഥാന തൊഴിലാളി വീട്ടില്‍ കയറി വെട്ടുകയായിരുന്നു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ത്രേസ്യാമ്മയുടെ ഭര്‍ത്താവ് പാപ്പനും വെട്ടേറ്റിട്ടുണ്ട്.
തമിഴ്നാട് സ്വദേശിയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. എന്താണ് ഇയാളെ പ്രകോപിപ്പിച്ചതെന്ന് വ്യക്തമായിട്ടില്ല. അക്രമിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് അവശനിലയിലായ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരുപ്രകോപനവുമില്ലാതെ ഇയാള്‍ ത്രേസ്യാമ്മയുടെ വീട്ടില്‍ കടന്നുകയറി ആക്രമണം നടത്തുകയായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.