അണികളെ ഭയന്ന് ഡിസിസി ഹോട്ടലില്‍ യോഗം ചേര്‍ന്നു!

തിങ്കള്‍, 16 മെയ് 2011 (12:12 IST)
കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ലഭിച്ച കനത്ത തിരിച്ചടിയില്‍ അണികള്‍ക്കിടയില്‍ രോഷം പുകയുന്നു. മത്സരിച്ച അഞ്ച് സീറ്റിലും തോല്‍‌വി ഏറ്റുവാങ്ങേണ്ടി വന്നത് ജില്ലയിലെ നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലമാണെന്ന വിമര്‍ശനവും ശക്തമാവുകയാണ്. ഈ സാഹചര്യത്തില്‍ പരാജയം വിലയിരുത്താനായി ചേര്‍ന്ന യോഗം രഹസ്യസങ്കേതത്തില്‍ നടത്തേണ്ട ഗതികേടിലേക്ക് ഡി സി സി എത്തിച്ചേരുകയും ചെയ്തു.

പരാജയം വിലയിരുത്താന്‍ ഡി സി സി ഓഫീസില്‍ ചേരുമെന്നറിയിച്ച നേതൃയോഗമാണ് ഒടുവില്‍ ഹോട്ടലില്‍ വച്ച് നടത്തിയത്. ഡി സി സി ഓഫീസില്‍ യോഗം നടത്തിയാല്‍ പ്രവര്‍ത്തകര്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന സൂചന ലഭിച്ചതിനാലാണിത്.

ഹോട്ടലില്‍ രഹസ്യമായി നടന്ന യോഗത്തില്‍ ഡി സി സി പ്രസിഡന്റിനോട് അടുപ്പമുള്ള നേതാക്കള്‍ മാത്രമാണ് പങ്കെടുത്തത്.

വെബ്ദുനിയ വായിക്കുക