കഴിഞ്ഞ വെള്ളിയാഴ്ച് നിയമസഭയില്‍ ഉണ്ടായ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ ഭരണപക്ഷത്തെ അഞ്ച് എം എല്‍ എമാരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തി. സഭയില്‍ പ്രശ്നങ്ങള്‍ നടക്കുന്നതിനിടെ വനിത എം എല്‍ എമാരെ കൈയേറ്റം ചെയ്തെന്ന് പ്രതിപക്ഷം ആരോപിക്കുന്ന എം എല്‍ എമാരുടെ വീടുകളിലേക്കാണ് ഡി വൈ എഫ് ഐ മാര്‍ച്ച് നടത്തിയത്.
തിരുവനന്തപുരത്ത് എം എ വഹിദ്, പാറശാലയില്‍ എ ടി ജോര്‍ജ്, കൊല്ലത്ത് ഷിബു ബേബി ജോണ്‍, പത്തനംതിട്ടയില്‍ ശിവദാസന്‍ നായര്‍, കൊച്ചിയില്‍ ഡൊമിനിക് പ്രസന്റേഷന് എന്നിവരുടെ ഓഫിസുകളിലേക്കാണ് മാര്‍ച്ച് നടത്തിയത്. ഷിബു ബേബി ജോണിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. കഴക്കൂട്ടത്ത് എം എ വാഹിദ് എം എല്‍ എയുടെ വീട്ടിലേക്കും മാര്‍ച്ച് നടത്തി.
രാവിലെ 11 മണിക്കായിരുന്നു മാര്‍ച്ച്. മാര്‍ച്ചിന് മുമ്പു തന്നെ ഓഫീസുകളുടെ സുരക്ഷ പൊലീസ് ശക്തമാക്കിയിരുന്നു. ചില സ്ഥലങ്ങളില്‍ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി.
വെള്ളിയാഴ്ച നിയമസഭയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ കഴിഞ്ഞദിവസം സ്പീക്കര്‍ നടപടിയെടുത്തിയിരുന്നു. എന്നാല്‍, നിയമസഭയില്‍ വനിത എം എല്‍ എമാരെ അപമാനിച്ച ഭരണപക്ഷ എം എല്‍ എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ നടപടികള്‍ ഒന്നു ഉണ്ടായില്ല. ഈ സാഹചര്യത്തിലായിരുന്നു ഇന്ന് ഡി വൈ എഫ് ഐ മാര്‍ച്ച് നടത്തിയത്.