അംഗന്‍വാടികളില്‍ നിന്ന് കേടായ ഭക്‍ഷ്യധാന്യങ്ങള്‍ പിടികൂടി

Webdunia
വ്യാഴം, 26 സെപ്‌റ്റംബര്‍ 2013 (18:11 IST)
PRO
ജില്ലയിലെ അംഗന്‍വാടികളില്‍ നിന്ന് പതിനായിരത്തിലധികം കിലോ കേടായ ഭക്‍ഷ്യധാന്യങ്ങള്‍ പിടികൂടിയെന്ന് റിപ്പോര്‍ട്ട് .

കുട്ടികള്‍ക്ക് നല്‍കാനായി സൂക്ഷിച്ചിരുന്ന കാലാവധി കഴിഞ്ഞ പോഷകാഹാര ശേഖരവും പരിശോധനയില്‍ കണ്ടെത്തി

ജില്ലാ പഞ്ചായത്ത് കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്ന ഗോഡൌണുകളും പരിശോധനാ പരിധിയില്‍ വരും. പരിശോധനയുടെ വിശദ റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്നാണ് സൂചന.