ഇൻറർനെറ്റ് സമത്വത്തിന് അംഗീകാരം നൽകിയ ട്രായ് തീരുമാനം നിരാശാജനകമെന്ന് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്. ‘എല്ലാവര്‍ക്കും സൌജന്യമായി ഇൻറർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന് തിരിച്ചടിയാണ് ട്രായ് തീരുമാനം. ഫ്രീബേസിക്സിന് മാത്രമല്ല സൗജന്യമായി സേവനങ്ങൾ ലഭ്യമാക്കാനുള്ള മറ്റ് പദ്ധതികൾക്കും ഈ തീരുമാനം തടസമായി’ - സുക്കര്‍ബര്‍ഗ് പറഞ്ഞു.