യൂട്യൂബ് വീഡിയോകള്‍ ആപ്പിനുള്ളില്‍ വച്ചുതന്നെ കാണാം; തകര്‍പ്പന്‍ ഫീച്ചറുമായി വാട്ട്സാപ്പ് !

Webdunia
ബുധന്‍, 29 നവം‌ബര്‍ 2017 (17:44 IST)
പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്സാപ്പ്. യൂട്യൂബ് ഫീച്ചറാണ് ഇപ്പോള്‍ വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വാട്ട്സാപ്പ് വീഡിയോ ലിങ്കുകള്‍ ആപ്പിനുള്ളില്‍ വച്ചുതന്നെ കാണുവാന്‍ കഴിയുന്നതാണ് ഈ പുതിയ ഫീച്ചര്‍. അതായത് ആപ്പിലൂടെ അയക്കുന്ന വീഡിയോ അവിടെ തന്നെ കാണാന്‍ സാധിക്കുമെന്ന് ചുരുക്കം
 
നിലവില്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാകുന്നതെങ്കിലും അധികം വൈകാതെതന്നെ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഫോണിന്റെ പുതിയ വാട്ട്‌സാപ്പ് പതിപ്പായ 2.17.81 ലാണ് ഈ ഫീച്ചര്‍ നിലവില്‍ ലഭ്യമാകുക.
 
ഈ ഫീച്ചറുള്ള വാട്ട്സാപ്പ്, ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുകയോ അല്ലെങ്കില്‍ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യാം. പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലായിരിക്കും വാട്ട്‌സാപ്പില്‍ ഇനിമുതല്‍ യൂട്യൂബ് വീഡിയോകള്‍ പ്ലേ ആകുകയെന്നും വാട്ട്‌സ്ആപ്പ് അറിയിക്കുന്നുണ്ട്.
 
അടുത്തിടെയാണ് ഡിലീറ്റ് ഫോര്‍ എവരിവണ്‍, ലൈവ് ലൊക്കേഷന്‍ ഷെയറിങ് എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ വാട്ട്‌സാപ്പ് അവതരിപ്പിച്ചത്. വോയ്‌സ് കോളില്‍ നിന്നും വീഡിയോ കോളിലേക്ക് എളുപ്പത്തില്‍ മാറാനുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമവും വാട്ട്‌സാപ്പില്‍ നടക്കുന്നുണ്ടെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

Next Article