ചൈനയുടെ ആപ്പിള്‍ ഫോണെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സിയോമി മി-3 കുറഞ്ഞ ദിവസം കൊണ്ട് വിപണി പിടിച്ചത് മറ്റ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ ഞെട്ടലോടെയാണ് കാണുന്നത്. സംഭവം ഏറ്റവുമധികം ബാധിച്ചത് ഫ്ലിപ്പ്കാര്‍ട്ടിലെ താരമായിരുന്ന മോട്ടോ ജിയെയാണ്. എന്നാല്‍ ഏറ്റുമുട്ടാന്‍ തന്നെയാണ് മോട്ടോറോളയുടെ തീരുമാനം
ഇതിന്റെ ഭാഗമായി മോട്ടോ- ജിയ്ക്ക് 2000 രൂപ വരെയാണ് വില കുറച്ചത്. മോട്ടോ-ജിയുടെ ഔദ്യോഗിക ഇ-കൊമേഴ്സ് പാര്‍ട്ണറായ ഫ്ലിപ്പ്കാര്‍ട്ട് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ ഓഫര്‍ പരിമിതകാലത്തേക്കു മാത്രമാണ്.
ഇതോടെ 8 ജിബിയുടെ മോട്ടോ-ജി 10,499 രൂപയ്ക്കും 16 ജിബിയുടെ ഫോണ്‍ 11,999 രൂപയ്ക്കും ലഭിക്കും.