റെഡ്മിയുടെ അദ്യ 8 സീരീസ് സ്മാർട്ട്‌ഫോൺ ഇന്ത്യയിലെത്തുന്നു, അതും കുറഞ്ഞ വിലയിൽ !

Webdunia
വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (20:27 IST)
7 സിരീസ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ വലിയ നേട്ടം കൊയ്തതിന് പിന്നാലെ 8 സിരീസിൽ ആദ്യ സ്മാർട്ട്ഫോണിനെ ഇന്ത്യയിലെത്തിക്കാൻ ഒരുങ്ങുകയാണ് ഷവോമി. റെഡ്മി 7 എയുടെ അടുത്ത തലമുറ പതിപ്പായ 8 എയാണ് ഇന്ത്യയിൽ ആദ്യമെത്തുന്ന 8 സീരീസ് സ്മാർട്ട്ഫോൺ. 8 സീരീസിലെ പ്രാരംഭ മോഡലായാണ് 8 എ എത്തുക. മികച്ച ഫീച്ചറുകൾ ഏറ്റവും കുറഞ്ഞ വിലയിൽ എത്തിക്കുകയാണ് 8 എയിലൂടെ ഷവോമി ലക്ഷ്യംവക്കുന്നത്.
 
ഈ വർഷം തുടക്കത്തിലാണ് റെഡ്മി 7 എ ഇന്ത്യൻ വിപണിയിൽ എത്തിയത്.ഇതിന് പിന്നാലെ തന്നെ 8 എയെയും റെഡ്മി വിപണിയിൽ എത്തിക്കുകയാണ്. സ്മാർട്ട്ഫോണിന്റെ വിശദാംശങ്ങൾ ഫ്ലിപ്കാർട്ടിലൂടെ റെഡ്മി പുറത്തുവിട്ടുകഴിഞ്ഞു. സെപ്തംബർ 25നാണ് റെഡ്മി 8എയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ഫോൺ അവതരിപ്പിച്ച ശേഷം ഫ്ലിപ്കാർട്ടിലൂടെയും എംഐ ഡോട്കോമിലൂടെയും ഫോൺ വാങ്ങാനാകും.
 
7 എയിൽനിന്നും കൂടുതൽ മാറ്റങ്ങളോടെയാണ് 8 എ എത്തുന്നത്. 6.21 ഇഞ്ച് എച്ച്ഡി പ്ലസ് വാട്ടർ നോച്ച് ഡിസ്പ്ലേയാണ് ഫോണിൽ ഉണ്ടാവുക. 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിലായിരിക്കും സ്മാർട്ട്‌ഫോൺ എത്തുക. കൂടുതൽ കരുത്തുറ്റ ഒക്ടാകോർ പ്രൊസസറാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. എക്കണോമി സ്മാർട്ട്‌ഫോണുകളിൽ മികച്ച ഗെയിമിംഗ് അനുഭവം നൽകുന്ന സ്മാർട്ട്‌ഫോണായിരിക്കും റെഡ്മി 8 എ എന്നാണ് ഷവോമി അവകാശപ്പെടുന്നത്.  
 
12 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ ഉണ്ടാവുക. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. അതിവേഗ ചാർജിംഗ് സംവിധാനത്തോടുകൂടിയ 5000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. 

അനുബന്ധ വാര്‍ത്തകള്‍

Next Article