ഫിംഗര്‍ പ്രിന്റ് സുരക്ഷയുമായി ഷവോമി റെഡ്മി നോട്ട് 4 എത്തുന്നു

Webdunia
ഞായര്‍, 17 ജൂലൈ 2016 (17:01 IST)
ഫിംഗര്‍പ്രിന്റ് സുരക്ഷയുമായി ഷവോമിയുടെ രണ്ട് സ്മാര്‍ട് ഫോണുകള്‍ ജൂലൈയില്‍ വിപണിയിലേക്കെത്തുന്നു. മെറ്റാലിക് ബോഡിയോടെ എത്തുന്ന റെഡ്മി നോട്ട് 3യും പിറകില്‍ ഡ്യുവല്‍ ക്യാമറ സജ്ജീകരണമുള്ള റെഡ്മി നോട്ട് 4ഉം ഈ മാസം 27നാണ് വിപണിയിലെത്തുന്നത്. ഡ്യുവല്‍ ക്യാമറയുള്ള നോട്ട് 4ല്‍ എല്‍ഇഡി ഫഌഷ് കാണുന്നത് ഈ രണ്ടു ക്യാമറയുടെയും മദ്ധ്യത്തിലായിരിക്കും.

സ്‌നാപ്ഡ്രാഗണ്‍ 652 എസ്ഒസി, 3 ജിബി റാം, എന്നിവയാണ്. കൂടാതെ മീഡിയ ഹീലിയോ എക്‌സ് 20 ഡെക്കാ കോര്‍ എസ്ഒസിയുമാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. റെഡ്മി നോട്ട് 4ന്റെ പിറകിലാണ് സുരക്ഷിതത്വം ഉറപ്പാക്കുന്ന ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉള്ളത്. ഡ്യുവല്‍ ക്യാമറയോടുകൂടിയ റെഡ്മി നോട്ട് 3യ്ക്ക് മെറ്റാലിക് ബോഡിയാണ്. ചൈനീസ് നിര്‍മ്മാതാവായ റെഡ്മി നോട്ട് 4ന് ഫിസിക്കല്‍ ഹോം ബട്ടനോടുകൂടിയാണ് ഇറക്കാന്‍ തീരുമാനിച്ചത്. ഈ ഫോമിന്റെ പുതിയ ഒരു സവിശേഷതയാണിത്.
 
Next Article