പാക് മോഡലിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സഹോദരന്‍ അറസ്റ്റില്‍

Webdunia
ഞായര്‍, 17 ജൂലൈ 2016 (15:35 IST)
വിവാദ പാക് മോഡല്‍ ഖന്‍ദീല്‍ ബലോചിനെ ശ്വാസംമുട്ടിച്ചു കൊന്ന കേസില്‍ സഹോദരന്‍ വസീം അസീം അറസ്റ്റില്‍. ബലോചിന്റെ ആറു സഹോദരന്‍മാരില്‍ ഇളയവനായ വസീം  മൊബൈല്‍ ഷോപ്പ് നടത്തി വരികയായിരുന്നു.
 
ശനിയാഴ്ച രാവിലെ മുള്‍ട്ടാനിലായിരുന്നു സംഭവം. കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന ബലോചിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദുരഭിമാന കൊലയായിരുന്നുവെന്ന് പൊലീസ് വക്താവ് നബില ഗസന്‍ഫര്‍ അറിയിച്ചു.
 
ശ്വാസംമുട്ടിക്കുന്നതിന് മുമ്പ് ബലോചിന് വിഷപദാര്‍ഥം നല്‍കിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് സര്‍ജന്‍ ഡോ. മുഷ്താഖ് അഹമ്മദ് പറഞ്ഞു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം പുറത്തുവന്ന ശേഷമേ മരണകാരണം വ്യക്തമാക്കാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.
 
ഫൗസിയ അസീം എന്നായിരുന്നു ബലോചിന്റെ യഥാര്‍ഥ പേര്. 26കാരിയായ ഇവര്‍ സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളിലൂടെയാണ് പ്രസിദ്ധയായത്. സോഷ്യല്‍ മീഡിയകളില്‍  ഫോട്ടോകളും വിഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ സഹോദരന്‍ താക്കീത് നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മോഡലിങ്ങില്‍നിന്ന് പിന്മാറി സാധാരണ ജീവിതം നയിക്കണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
 
Next Article