'ഹുസൈൻ സാഗർ' തടാകം ഗൂഗിൾ മാപ്പിൽ 'ജെയ് ശ്രീറാം സാഗർ' എന്നായി മാറി !

തിങ്കള്‍, 21 ഒക്‌ടോബര്‍ 2019 (18:56 IST)
ഹൈദെരബാദ്: സർക്കാരും ഭരണവും മറി വരുമ്പോൾ ചില സ്ഥലപ്പേരുകൾ മാറ്റുന്നത് നമ്മൾ കണ്ടിട്ടുണ്ടാവും. അതിലെല്ലാം പല രാഷ്ട്രീയം ഉണ്ട് എന്നാൽ അതേ രാഷ്ട്രീയം ഇപ്പോൾ ഗൂഗിൾ മാപ്പിലേക്ക് കൂടി കടന്നുവന്നിരിക്കുകയാണ്. ഹൈദെരബാദിലെ പ്രശസ്തമായ ഹുസൈൻ സാഗർ തടാകത്തിന്റെ പേര് ഗുഗിൾ മാപ്പിൽ ജെയ് ശ്രീറാം സാഗർ എന്നായി മാറിയതാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.
 
ദിവസങ്ങളോളം തടാകത്തിന്റെ പേര് ജെയ് ശ്രീറാം സാഗർ എന്നാണ് ഗൂഗിൾ മാപ്പിൽ പ്രത്യക്ഷപ്പെട്ടത്. എന്നുമാത്രമല്ല തടാകത്തിൽ ഒരു ക്ഷേത്രമുണ്ട് എന്ന് സൂചിപ്പിക്കുന്ന ചിത്രവും പേരിനൊപ്പം ഉണ്ടായിരുന്നു. പിന്നീട് ഗൂഗിൽ ഇത് തിരുത്തി. സംഭവത്തിൽ വലിയ വിമർശനമാണ് ഉയർന്നത്. ഉപയോക്താക്കൾക്ക് ഗൂഗിൾ മാപ്പിൽ സ്ഥാലപ്പേരുകൾ ചേർക്കാനും തിരുത്താനെമെല്ലാം സധിക്കും. ഇത് ദുരുപയോഗം ചെയ്താണ് അജ്ഞാതൻ തടാകത്തിന്റെ പേര് മാറ്റിയത്.
 
ഹൈദെരാബാദിൽ ഇത് ആദ്യത്തെ സംഭവമല്ല. 'സലർജുങ് പുൽ' എന്ന പാലത്തിന്റെ പേര് നേരത്തെ ഛത്രപതി ശിവജി എന്നായി മാറിയിരുന്നു. ഈ പാലത്തിനടിയിലൂടെ ഒഴുകുന്ന നദിയുടെ പേരും മാറ്റപ്പെട്ടിരുന്നു 'മൂസി' എന്നാണ് ഈ നദിയെ പ്രദേശവാസികളിൽ അധികവും വിളിച്ചിരുന്നത്. എന്നാൽ നദിയുടെ പേര് 'മുച്‌കുണ്ട' എന്നാക്കി തിരുത്തപ്പെട്ടു. ഇപ്പോൾ ഈ രണ്ട് പേരുകളും ഗൂഗിൾ മാപ്പിൽ കാണാം.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍