ഞങ്ങൾ ഒരുപോലെയുള്ള വേഷം ധരിച്ചതൊക്കെ ആളുകൾ വേറെ ഒരു രീതിയിൽ കണ്ടു. പീന്നീട് വർഷങ്ങൾക്ക് ശേഷമാണ് സായിയേട്ടന്റെ ചേച്ചിയും ഭർത്താവും എന്റെ വീട്ടിൽ വന്ന് കാര്യങ്ങൾ സംസാരിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ച് ഒന്നിനും ഞാൻ തയ്യറാവില്ല എന്നായിരുന്നു എന്റെ മറുപടി. പക്ഷേ അവർക്ക് അത് സമ്മതമായിരുന്നു. അങ്ങനെയണ് വീണ്ടും ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചത്. 2019 ഏപ്രിൽ 10നായിരുന്നു ഞങ്ങളുടെ രെജിസ്റ്റർ മാര്യേജ്. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് ബിന്ദു പണിക്കർ ഇക്കര്യങ്ങൾ തുറന്നു പറഞ്ഞത്.