കൂടുതൽ നിയന്ത്രണങ്ങളുമായി വാട്‌സ്ആപ്പ്

ചൊവ്വ, 5 ഏപ്രില്‍ 2022 (16:40 IST)
വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തറയുന്നതിന്റെ ഭാഗമായി പുതിയ നിയന്ത്രണങ്ങളുമായി വാട്‌സ്ആപ്പ്. ഫോർവേഡ് മെസേജുകൾ നിയന്ത്രിക്കുന്നതിനാണ് പുതിയ സംവിധാനം. ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഫോർവേഡ് മെസേജുകൾ അയക്കുന്നതിന് പരിധി നിശ്ചയിക്കുകയാണ് പ്രധാനലക്ഷ്യം.
 
ഇത് പ്രകാരം ഒന്നിൽ കൂടുതൽ ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഒരേ സമയം മെസേജുകൾ ഫോർവേഡ് ചെയ്യാൻ പറ്റില്ല. ആൻഡ്രോയ്‌ഡ്,ഐഒഎസ് എന്നിവയിലെ ബീറ്റാ പതിപ്പുകളിൽ പുതിയ അപ്‌ഡേഷൻ വന്നുകഴിഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍