ജനപ്രിയ ക്രോസ് മെസേജിംഗ് സര്‍വീസായ വാട്ട്സാപ്പ് ചില ഫോണുകളിലെ സേവനം അവസാനിപ്പിക്കുന്നു. വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവയുടെ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും സിംബിയന്‍, നോക്കിയാ എസ്40, ബ്ലാക്ക്‌ബെറി എന്നീ ഫോണുകളിലും ഇനി വാട്ട്സാപ്പ് പ്രവര്‍ത്തിക്കില്ല.
നിലവില്‍ ആന്‍ഡ്രോയ്ഡിന്റെ പഴയ പതിപ്പുകളായ 2.1 ലും 2.2 ലും ഇനിമുതല്‍ വാട്സാപ്പ് പ്രവര്‍ത്തിക്കില്ല. കൂടാതെ വിന്‍ഡോസ് 7.1, ഐഒഎസ് 6 എന്നീ പതിപ്പുകള്‍ ഉപയോഗിക്കുന്നവരും പുതിയ പതിപ്പികുകളിലേക്ക് ഫോണ്‍ അപ്ഗ്രേഡ് ചെയ്യേണ്ടിവരുമെന്നാണ് സൂചന.