സ്മാർട്ട്ഫോൺ വാങ്ങാന്‍ പോകുകയാണോ ? ഇതെല്ലാം ശ്രദ്ധിച്ചാല്‍ ജീവന്‍ കിട്ടും !

Webdunia
ചൊവ്വ, 23 മെയ് 2017 (14:38 IST)
മാസങ്ങളുടെ ഇടവേളയിൽ പുതിയ മൊബൈൽ ഫോൺ വാങ്ങുന്നവരാണ് ഇന്നത്തെ പുതുതലമുറ. നിത്യേന പുതിയ പുതിയ മോഡലുകളുമായാണ് പല മൊബൈല്‍ കമ്പനികളും മൽസരരംഗത്തേക്കെത്തുന്നത്. പുതിയ ഫോൺ വാങ്ങാന്‍ തീരുമാനിച്ചാല്‍ പലര്‍ക്കും അൽപ്പം കൺഫ്യൂഷനുണ്ടാകുന്നത് സാധാരണമാണ്. ഒരു സ്മാർട്ഫോൺ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ പറയാം.
 
പോക്കറ്ററിഞ്ഞു ഫോൺ വാങ്ങുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതുപോലെ പ്ലാസ്റ്റിക്കുകൊണ്ടോ മേറ്റലിലോ നിർമിച്ച മൊബൈൽ വാങ്ങുന്നതാണ് ഏറ്റവും ഉചിതം. എന്തെന്നാല്‍ ഒരു മീറ്റർ ഉയരത്തിൽ നിന്നുള്ള വീഴച്ച വരെ താങ്ങാൻ ഇതിനു കഴിയുമെന്നാണ് പറയുന്നത്. 
 
ഇക്കാലത്ത് പല ജോലികളും മൊബൈൽ ഫോണുകളിലാണു ആളുകള്‍ ചെയ്യുന്നത്. ചിലർ സിനിമ കാണുന്നതിനും ചിലര്‍ ഗെയിം കളിക്കാനും ഫോണ്‍ ഉപയോഗിക്കാറുണ്ട്. മറ്റു ചിലരാകട്ടെ തങ്ങളുടെ എല്ലാ ഓഫിസ് കാര്യങ്ങളും ഫോണിലാണ് നിർവഹിക്കുന്നത്. അതുനാല്‍ ആവശ്യമനുസരിച്ചാകണം ഫോണിന്റെ സൈസ് നിശ്ചയിക്കേണ്ടത്.
 
ഇന്റർനെറ്റും വീഡിയോയും ആപ്ലിക്കേഷനുകളുമെല്ലാം ചേരുമ്പോൾ ബാറ്ററി പെട്ടെന്നു തീര്‍ന്നുപോകും. അതിനാല്‍ എംഎഎച്ച് കൂടിയ ബാറ്ററിയുള്ള ഫോണ്‍ തിരഞ്ഞെടുക്കുന്നത് ഉത്തമമാണ്. അതുപോലെ കൂടിയ പിക്സലും കുറഞ്ഞ അപ്പർച്ചറുമുള്ള ക്യാമറയോട് കൂടിയ ഫോണ്‍ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. 
 
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനായി ഫോണിലെ പ്രോസ്സസറും മികച്ചതാണോയെന്ന് ഉറപ്പുവരുത്തണം. ഫോണില്‍ കൂടുതല്‍ മെമ്മറി ആവശ്യമുള്ള ആളുകള്‍. ക്ലൗഡ് ഉപയോഗിക്കുന്നവരല്ലെങ്കിൽ മെമ്മറി കാർ‍ഡുകൾ ഇടാൻ സാധിക്കുന്ന ഫോണുകള്‍ വാങ്ങുന്നതാണ് ഉചിതം.
 
ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള ഫോണുകളിലാണ് ആപ്ലിക്കേഷനുകൾ കൂടുതലുള്ളത്. അതുപൊലെ സാധാരണക്കാർക്കു കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നതും ഇത്തരം ഫോണുകളാണ്. അതിനാല്‍ ഇത്തരം ഫോണുകള്‍ വാങ്ങുന്നതായിരിക്കും എന്തുകൊണ്ടും ഉചിതം. 
Next Article