എജിആർ കുടിശ്ശിക തീർക്കണം: വോഡാഫോൺ ഐഡിയയുടെ 35.8 ശതമാനം ഓഹരി സർക്കാർ ഏറ്റെടുക്കുന്നു

Webdunia
ചൊവ്വ, 11 ജനുവരി 2022 (12:25 IST)
എജിആര്‍ കുടിശ്ശികയും പലിശയുമിനത്തില്‍ സര്‍ക്കാരിന് നല്‍കാനുള്ള തുക ഓഹരിയാക്കിമാറ്റാന്‍ വോഡാഫോൺ ഐഡിയയുടെ ഡയറക്‌ടർ ബോർഡ് യോഗം തീരുമാനിച്ചു.
 
സ്‌പെക്ട്രം ലേല തവണകളും പലിശയും എജിആര്‍ കുടിശ്ശികയുമടക്കം നല്‍കാനുള്ള 16,000 കോടി രൂപയാണ് ഓഹരിയായി സർക്കാരിന് നൽകുക. നിലവിലെ മൂല്യത്തിൽ നിന്നും കുറവ് വരുത്തി ഓഹരി ഒന്നിന് 10 രൂപ പ്രകാരമായിരിക്കും ഓഹരി അനുവദിക്കുക.
 
കുടിശ്ശികയ്ക്ക് മൊറട്ടോറിയം കാലയളവില്‍ പലിശനല്‍കാന്‍ ബാധ്യതയുള്ളതിനാല്‍ അതുകൂടി കണക്കിലെടുത്താണ് സര്‍ക്കാരിനുള്ള ഓഹരി അലോട്ട്‌മെന്റ് തീരുമാനിച്ചിട്ടുള്ളത്. ഇതോടെ കമ്പനിയിലെ 35.8 ശതമാനം ഓഹരി സർക്കാരിന് ലഭിക്കും.നിലവിലെ പ്രമോട്ടര്‍മാരായ വോഡാഫോണ്‍ ഗ്രൂപ്പിന് 28.5ശതമാനവും ആദിത്യ ബിര്‍ള ഗ്രൂപ്പിന് 17.8ശതമാനവും പങ്കാളത്തവുമാണ് കമ്പനിയിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article