വിലക്കയറ്റത്തിൽ കരുതലെടുത്ത് നിക്ഷേപകർ:വിപണിയിൽ നഷ്ടം തുടരുന്നു

ബുധന്‍, 15 ഡിസം‌ബര്‍ 2021 (10:20 IST)
ഉപഭോക്തൃ-മൊത്തവില സൂചികകള്‍ തുടര്‍ച്ചയായ മാസങ്ങളില്‍ ഉയര്‍ന്നതിനെ തുടർന്ന് കരുതലെടുത്ത് നിക്ഷേപകർ. യുഎസ് ഫെഡറൽ റിസർവിന്റെ തീരുമാനം ഇന്ന് വൈകീട്ട് പുറത്തുവരാനിരിക്കുന്ന സാഹചര്യത്തിലാണ് വിപണിയിൽ മാന്ദ്യം ദൃശ്യമാകുന്നത്.
 
ഫെഡ് റിസര്‍വിനെക്കൂടാതെ നാല് പ്രധാനരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ യോഗവും ഈയാഴ്ച നടക്കുന്നുണ്ട്. ആഗോളതലത്തില്‍ വിലക്കയറ്റം രൂക്ഷമായതിനാൽ പലിശനിരക്കുകൾ ഉയർത്തുന്നതുൾപ്പടെയുള്ളവ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
 
സെൻസെക്‌സ് 280 പോയന്റ് നഷ്ടത്തിൽ 57,836ലും നിഫ്റ്റി 77 പോയന്റ് താഴ്‌ന്ന് 17,249ലുമാണ് വ്യാപാരം നടക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍