തുടർച്ചയായ നഷ്ടത്തിൽ നിന്നുയർന്ന് വിപണി, നിഫ്‌റ്റി 17,500 കടന്നു

ചൊവ്വ, 23 നവം‌ബര്‍ 2021 (17:26 IST)
കഴിഞ്ഞ ദിവസത്തെ കനത്ത തകർച്ചയിൽ നിന്നും നേരിയ തോതിൽ തിരിച്ചുകയറി വിപണി. തുടർച്ചയായ നാല് ദിനങ്ങളിലെ നഷ്ടത്തിനാണ് ഇതോടെ വിരാമമായത്. നിഫ്റ്റി 17,500ന് മുകളിലെത്തുകയുംചെയ്തു.
 
രാവിലെ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ചയോടെ നേട്ടംതിരിച്ചുപിടിക്കാൻ വിപണിക്കായി. ഒരുവേള സെൻസെക്‌സ് 57,718വരെ താഴുകയും 58,835 നിലവാരത്തിലേക്ക് ഉയരുകയുംചെയ്തിരുന്നു. 
 
സെൻസെക്‌സ് ഓഹരികളിൽ, പവർഗ്രിഡ് കോർപറേഷനും എൻടിപിസിയുമാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പ്രധാന സൂചികകളെകൂടാതെ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.6ശതമാനവും സ്‌മോൾ ക്യാപ് സൂചിക 1.6ശതമാനവും നേട്ടമുണ്ടാക്കി. മെറ്റൽ, പവർ സൂചികകൾ മൂന്നുശതമാനവും ടെലികോം, ക്യാപിറ്റൽ ഗുഡ്‌സ് സൂചികകൾ രണ്ടുശതമാനവും ഉയർന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍