6 ജിബി റാം, 128 ജിബി സ്റ്റോറേജ്, 18W ഫാസ്റ്റ് ചാർജിങ്: വിവോ Y20G വിപണിയിൽ, വില 14,990

Webdunia
വ്യാഴം, 21 ജനുവരി 2021 (12:52 IST)
മിഡ് റെയ്ഞ്ചിൽ മറ്റൊരു സ്മാർട്ട്ഫോൺ കൂടി വിപണിയിൽ അവതരിപ്പിച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ. Y20G എന്ന മോഡലിനെയാണ് വിവോ പുതുതായി ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിയ്ക്കുന്നത്. 6 ജിബി റാം 128 ജിബി സ്റ്റോറേജ് എന്ന ഒറ്റ പതിപ്പിൽ എത്തിയിരിയ്ക്കുന്ന സ്മാർട്ട്ഫോണിന് 14,990 രൂപയാണ് വില. ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോര്‍, പേടിഎം, ടാറ്റ ക്ലിക്ക് എന്നീ ഓൻലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും. ഓഫ്‌ലൈൻ ഷോറുകൾ വഴിയും സ്മാർട്ട്ഫോൺ വാങ്ങാനാകും.
 
6.51 ഇഞ്ച് എച്ച്‌ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേയാണ് ആണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്. 13 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്സല്‍ പോര്‍ട്രെയിറ്റ് സെന്‍സര്‍, 2 മെഗാപിക്സല്‍ മാക്രോ ഷൂട്ടര്‍ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. മീഡിയടെക് ഹെലിയോ ജി 80 SOC പ്രോസസര്‍ ആണ് ഫോണിന് കരുത്തുപകരുന്നത്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ ഫണ്‍‌ടച്ച്‌ ഒ‌എസ് 11ല്‍ ആണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 18W ഫാസ്റ്റ് ചാര്‍ജിങ് സംവിധാനമുള്ള 5,000 എംഎഎച്ച്‌ ബാറ്ററിയാണ് ഫോണിൽ അൽകിയിരിയ്ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article