അനാവശ്യ കോളുകളും എസ്എംഎസുകളും തടയാന്‍ 30 ദിവസത്തിനകം സംവിധാനം വേണം, ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശവുമായി ട്രായ്
മൊബൈല്‍ നമ്പറുകളില്‍ നിന്നുള്ള അനാവശ്യമായ കോളുകളും മെസേജുകളും തടയുന്നതിനായി ടെലികോം കമ്പനികള്‍ 30 ദിവസത്തിനകം പുതിയ സംവിധാനം ഒരുക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ.
സാധാരണ മൊബൈലുകളില്‍ നിന്നും ലഭിക്കുന്ന സ്‌കാം മെസേജുകള്‍ ഒരു പരിധി വരെ തടയാന്‍ പുതിയ നീക്കത്തിന് സാധിക്കും. ഇതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഒരുക്കാനാണ് ടെലികോം കമ്പനികള്‍ക്ക് ട്രായ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.