പൊതുതാത്പര്യം മുൻനിർത്തി ഇൻ്റർനെറ്റ് വിച്ഛേദിക്കാം: വ്യവസ്ഥയുമായി കരട് ബിൽ

Webdunia
ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (16:19 IST)
പൗരാവകാശം ഉറപ്പുവരുത്തുന്നതിനൊപ്പം പൊതുസുരക്ഷയും മുൻനിർത്തി താത്കാലികമായി ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കാൻ അനുമതി നൽകി കൊണ്ട് ടെലികമ്മ്യൂണിക്കേഷൻ ബില്ലിൻ്റെ കരട്. 
 
ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ രാഷ്ട്രങ്ങളുമായുള്ള സൗഹൃദം, കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് തടയൽ എന്നിവ മുൻനിർത്തി സർക്കാരിന് നിയന്ത്രണങ്ങൾ കൊണ്ടുവരാം.ഏത് ടെലികമ്മ്യൂണിക്കേഷന്‍ സേവനത്തിന്റെയും നെറ്റ്‌വര്‍ക്കിന്റെയും നിയന്ത്രണം ഏറ്റെടുക്കുന്നതിനോ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തുന്നതിനോ സര്‍ക്കാരിന് അധികാരം നൽകുന്നതാണ് ബിൽ.
 
വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നൽകുന്ന വാട്ട്സാപ്പ്,സൂം,സ്കൈപ്പ് പോലുള്ള ആപ്പുകൾക്ക് രാജ്യത്ത് പ്രവർത്തിക്കാൻ ലൈസൻസ് നിർബന്ധമാക്കുന്നതടക്കം വ്യവസ്ഥ ചെയ്യുന്ന ടെലികമ്മ്യൂണിക്കേഷൻ ബില്ലിൻ്റെ കരട് കഴിഞ്ഞ ദിവസമാണ് ടെലികോം മന്ത്രാലയം അവതരിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article