K fon: കെ ഫോൺ ആദ്യഘട്ടത്തിൽ 40,000 കണക്ഷൻ

തിങ്കള്‍, 11 ജൂലൈ 2022 (09:50 IST)
കെ ഫോൺ ആദ്യഘട്ടമായി 40,000 ഇൻ്റർനെറ്റ് കണക്ഷനുകൾ നൽകും. 26,000 സർക്കാർ ഓഫീസുകളിലും 14,000 ബിപിഎൽ കുടുംബത്തിലുമാകും ആദ്യ കണക്ഷൻ നൽകുക. നിലവിൽ ഓരോ അസംബ്ലി മണ്ഡലത്തിലുമുള്ള 100 വീതം ബിപിഎൽ കുടുംബങ്ങൾക്കാണ്കണക്ഷൻ നൽകുക. വൈകാതെ തന്നെ ഒരു ലക്ഷം കുടുംബങ്ങൾക്ക് കൂടി കണക്ഷൻ ലഭ്യമാക്കും.
 
ബിഎസ്എൻഎല്ലാണ് കെ ഫോണിന് ബാൻഡ് വിഡ്‌ത് നൽകുക. കെ ഫോൺ നേരിട്ട് സേവനദാതാവാകും. സംസ്ഥാനത്തെ 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും സർക്കാർ ഓഫീസുകളിൽ അതിവേഗ ഇൻ്റർനെറ്റ് കണക്ഷൻ ലഭ്യമാവുന്നതിനും വേണ്ടിയാണ് സംസ്ഥാന സർക്കാർ കെ ഫോൺ പദ്ധതി ആവിഷ്കരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍