അതേസമയം സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ 30%, എയ്ഡഡ് സ്കൂളുകളിൽ 20% മൂന്ന് ജില്ലയിലെ സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറികളിലാണ് 30 ശതമാനം സീറ്റ് വര്‍ധന അനുവദിച്ചത്. ഇതിന് പുറമെ കഴിഞ്ഞ വർഷം താത്കാലികമായി അനുവദിച്ച 81 ബാച്ചുകൾ ഈ വർഷവും തുടരാനും ഉത്തരവായി.
അപേക്ഷ സമർപ്പിക്കുന്നത് എങ്ങനെ
www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലെ Click for Higher Secondary Admission എന്നലിങ്കിൽ ക്ലിക് ചെയ്യുമ്പോഴാണ് ഹയർസെക്കൻഡറി സൈറ്റിലെത്തുക. ഹയർ സെക്കൻഡറി സൈറ്റിലെ CREATE CANDIDATE LOGIN-SWS ലിങ്കിലൂടെ ലോഗിൻ ചെയ്യുക. മൊബൈൽ ഒടിപി വഴി പാസ്‌വേഡ് നൽകി വേണം അപേക്ഷ സമേപ്പിക്കേണ്ടത്. ഫീസ് അടയ്ക്കേണ്ടതും ഇതേ ലോഗിൻ വഴിയാണ്. അപേക്ഷിക്കാനുള്ള നിർദേശങ്ങളുള്ള യൂസർ മാനുവൽ സൈറ്റിൽ ലഭ്യമാണ്.