ഗ്യാലക്സി M40 ഉടൻ ഇന്ത്യയിലെത്തും, ഇക്കുറി സാംസങ് ലക്ഷ്യമിടുന്നത് എം ഐ നോട്ട് 7 പ്രോയെയും, റിയൽമി 3 പ്രോയെയും

Webdunia
ശനി, 13 ഏപ്രില്‍ 2019 (15:41 IST)
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ നഷ്ട്രമായ ആധിപത്യം വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് സാംസങ്ങ് എക്കണോമി സ്മാർട്ട്ഫോൺ വിഭാഗത്തിൽ എം സീരിസിനെ  വിപണിയിലെത്തിച്ചത്. ആദ്യം M10നെയും പിന്നീട് M20യെയും, M30യെയും സാംസങ്ങ് ഇന്ത്യയിലെത്തിച്ച് ഇവ വിപണിയിൽ വിജയം കണ്ടതോടെ ഇപ്പോഴിത സീരീസിലെ നാലാമത്തെ ഫോണായി M40യെ ഇന്ത്യയിലെത്തിക്കാൻ സാംസങ് തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.
 
എന്നാൽ ഇക്കാര്യത്തിൽ സാംസങ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. സാംസങ് ഉടൻ പുറത്തിറക്കാൻ പോകുന്ന മോഡൽ നമ്പറിൽ നിന്നുമാണ് ഇത്തരം ഒരു സൂചന ലഭിച്ചിരിക്കുന്നത്. SM-M405F എന്ന മോഡൽ നാമമാണ് ഉടൻ M40 വിപണിയിൽ എത്തിയേക്കും എന്ന അഭ്യൂ‍ഹങ്ങൾക്ക് കാരണം. സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നതിന് മുൻ‌പായുള്ള അന്തിമ ഘട്ടത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ.    
 
M30യിൽ നിന്നും കുറേക്കൂടി പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുത്തിയുള്ളതാവും M40 എന്നാണ് ടെക് ലോകത്ത് വിലയിരുത്തെപ്പെടുന്നത്. വിപണിയിൽ എം ഐ നോട്ട് 7 പ്രോയ്ക്കും, പുറത്തിറങ്ങാനിരിക്കുന്ന റിയൽ‌മി 3 പ്രോയ്ക്കും ഗ്യാലക്സി M40 മത്സരം സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article