പോക്കോ C3യുടെ ആദ്യ സെയിൽ ഇന്ന്, വില വെറും 7,499 രൂപ, സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയൂ...

Webdunia
വെള്ളി, 16 ഒക്‌ടോബര്‍ 2020 (14:40 IST)
പോക്കോയുടെ പുതിയ എൻട്രി ലെവൽ ബഡ്ജെറ്റ് സ്മാർട്ട് ഫോണുകളൂടെ ആദ്യ സെയിൽ ആരംഭിച്ചു. ഫ്ലിപ്കാർട്ടിൽനിന്നും സ്മാർറ്റ്ഫോൺ സ്വന്തമാക്കാനാകും 3 ജിബി റാം 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റുകളിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയിരിയ്ക്കുന്നത്. അടിസ്ഥാന വകഭേതത്തിന് 7,499 രൂപയും. ഉയർന്ന പതിപ്പിന് 8,999 രൂപയുമാണ് വില. 
 
6.53 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്. 13 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ എന്നി സെൻസറുകൾ അടങ്ങിയ ട്രിപ്പിൾ റിയർ ക്യാമറകളാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. 6 മെഗാപിക്സലാണ് സെൽഫി ക്യാമറ. മീഡിയടെക്കിന്റെ ഒക്ടാകോർ ഹീലിയോ G35 പ്രോസസറാണ് ഫോണിന് കരുത്തുപകരുന്നത്. ആൻഡ്രോയ്ഡ് 10 ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 10W ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടെയുള്ള 5,000 എംഎഎച്ച് ബറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article