സ്നാപ്ഡ്രാഗൺ 710 പ്രോസസറിന്റെ കരുത്ത്, സൂയിസ് സെൻസറിന്റെ മികവുള്ള ക്യാമറ; നോക്കിയ 8.1 വിപണിയിൽ

Webdunia
തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (17:34 IST)
നോക്കിയയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോനായ നോക്കിയ 8.1നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അത്യാധുനിക സൌകര്യങ്ങളോടുകൂടിയാണ് 8.1നെ നോക്കിയ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഫോണിന്റെ 4 ജി ബി റാം 64 ജി ബി സ്റ്റോറേജ് വേരിയന്റാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.
 
1080X2244 പിക്സൽ റെസലൂഷനിൽ 6.18 ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. എച്ച്‌ഡിആര്‍ 10 എന്ന സാങ്കേതിക വിദ്യയിൽ കൂടുതൽ വ്യക്തതയും കളർ സെൻസിറ്റിവിറ്റിയും നൽകുന്നതാണ് ഡിസ്‌പ്ലേ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്കനോളജിയിലുള്ള മികച്ച സുയസ് സെൻസറുകളാണ് ഫോണിന്റെ ക്യാമറക്ക് കരുത്ത് പകരുന്നത്.
 
12 മെഗാപിക്സൽ, 13 മെഗാപികസൽ വീതമുള്ള ഡ്യുവൽ റിയർ ക്യാമറകളാണ് ഫോണിലുള്ളത്. 20 മെഗാപിക്സലാണ് സെൽഫി ക്യാമറ. 2.2 ജിഗാഹെഡ്സ് ക്വാൽകോം സ്നാപ്ഡ്രാഗൺ ഒക്ടാകോർ 710 പ്രോസസറാണ് ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 9 പൈലാണ് ഫോൺ പ്രവർത്തിക്കുക. 3500 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. കരുത്തുറ്റ മെറ്റാലിക് ബോഡിയാണ് ഫോണിന് നൽകിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article