‘വേർ ഈസ് മൈ ട്രെയിൻ‘ ആപ്പ് ഇനി ഗുഗിളിന്റേത് !

തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (15:05 IST)
ട്രെയിൻ യാത്രക്കിടെ ആളൂകൾ ഏറെ ആശ്രയിക്കാറുള്ള വേർ ഈസ് മൈ ട്രെയിൻ ആപ്പ് ഗൂഗിൽ ഏറ്റെടുത്തു. ആപ്പ് നിർമ്മാതാക്കളായ ബംഗളുരുവിലെ സ്റ്റാർട്ടപ്പ് സിഗ്മോയ്ഡ് ലാബ്‌സ് എന്ന് കമ്പനിയെ 250 കോടിക്ക് ഗൂഗിൾ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. 
 
യാത്രക്കിടെ ട്രെയിൻ എവിടെയെത്തി എന്ന് കൃത്യമായി മനസിലാക്കുനതിനും. പിഎന്‍ആര്‍ സ്റ്റാറ്റസ്, സീറ്റ് അറേഞ്ച്‌മെന്റ് എന്നിവ അറിയുന്നതിനും സഹായിക്കുന്ന ആപ്പാണ് വേർ ഈസ് മൈ ട്രെയിൻ. ഗൂഗിൾ ആപ്പിൽ തത്സമയ ട്രെയിന് ലോക്കേറ്റിംഗ് സംവിധാനം കൊണ്ടുവരാൻ ഗൂഗിൾ തയ്യാറെടുക്കുകയാണ് ഇതിന്റെ ഭാഗമായാണ് ആപ്പ് ഏറ്റെടുത്തത് എന്നാണ് സൂചന.
 
ഒരു കോടിയിലധികം പേർ ട്രെയിൻ യാത്രകളിൽ സഹായം തേടുന്നതിനായി ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. മലയാളം ഉൾപ്പടെ 8 ഭാഷകളിൽ വേർ ഈസ് മൈ ട്രെയിൻ ആപ്പിൽ സേവനം ലഭ്യമാണ്. ജി പി എസോ ഇന്റർനെറ്റോ ഇല്ലാതെ തന്നെ ആപ്പ് വിവരങ്ങൾ നൽകും എന്നതിനാലാണ് നിരവധിപേർ ആപ്പിന്റെ സേവനം ഉപയോഗപ്പെടുത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍