സ്നാപ്ഡ്രാഗൺ 665 പ്രൊസസർ, ഫാസ്റ്റ് ചാർജിങ്, നോക്കിയ 5.3 ഇന്ത്യൻ വിപണിയിൽ; വില 13.999 രൂപ

Webdunia
ബുധന്‍, 26 ഓഗസ്റ്റ് 2020 (13:11 IST)
മറ്റൊരു എക്കണോമി സ്മാർട്ട്ഫോണിനെ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് നോക്കിയ. നോക്കിയ 5.3 എന്ന ബഡ്ജറ്റ് സ്മാർട്ട്ഫോണിനെയാണ് നോക്കിയ ഇന്ത്യൻ വിപണിയിൽ അവതരിപിച്ചിരിയ്ക്കുന്നത്. 4 ജിബി റാം 64 ജിബി സ്റ്റോറേജ്. 6 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്മാർട്ട്ഫോൺ എത്തിയിയ്ക്കുന്നത്. അടിസ്ഥാന വകഭേതത്തിന് 13,999 രൂപയും, ഉയർന്ന പതിപ്പിന് 15,499 രൂപയുമാണ് വില. 
 
6.55 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് സ്മാർട്ട്ഫോണിന് നൽകിയിരിക്കുന്നത്. 13 മെഗാപിക്സൽ പ്രൈമറി ക്യാമറയോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിലുള്ളത്. 5 എംപി, 2 എംപി, 2 എംപി എന്നിവയാണ് ക്വാഡ് ക്യാമറയിലെ മറ്റു സെൻസറുകൾ. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 
 
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 665 പ്രൊസസറാണ് ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 10 ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്കുക. 10W അതിവേഗ ചാർജിങ് സംവിധാനത്തോടെയുള്ള 4000 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ 5.3യിൽ നൽകിയിരിയ്ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article