വാട്ട്സ് ആപ്പിന് വിട, സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി ജിംസ് !

വെള്ളി, 24 ജനുവരി 2020 (13:26 IST)
ഔദ്യോഗിക കാര്യങ്ങളിൽ ആശയ വിനിമയം നടത്തുന്നതിനായി വാട്ട്സ് ആപ്പിനും ടെലഗ്രാമിനും പകരമായി സ്വന്തം സംവിധാനം വികസിപ്പിച്ചെടുത്ത് കേന്ദ്ര സർക്കാർ. ജിംസ് അഥവ ഗവൺമെന്റ് ഇൻസ്റ്റന്റ് മെസേജിങ് സിസ്റ്റം എന്ന സംവിധാനമാണ് സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർ ഔദ്യോഗിക രേഖകൾ കൈമാറുന്നതിൽ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്.
 
നാഷ്ണൽ ഇൻഫോർമാറ്റിക് സെന്ററാണ് ജിംസ് വികസിപ്പിക്കുന്നത്. പരീക്ഷണാടിസ്ഥാത്തിൽ ജിംസ് പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു. എൻഐസിയുടെ ഇമെയിൽ ഐഡി വഴി ലോഗിൻ ചെയ്യാവുന്ന തരത്തിലാണ് നിലവിൽ ജിംസിലേക്കുള്ള എൻട്രി നിജപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാരെ ജിംസിൽ ബന്ധിപ്പിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട വിവിധ മന്ത്രാലങ്ങളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.
 
ആശയവിനിമയത്തിന് വാട്ട്സ് ആപ്പിൽ ഉള്ളതിന് സമാനമായ ഫീച്ചറുകൾ എല്ലാം തന്നെ ജിംസിലും ഉണ്ടാകും. ഓഡിയോ വീഡിയോ കൊളുകൾ ജിംസിൽ ലഭ്യമായിരിക്കും, സ്വകാര്യ ചാറ്റിങും ഗ്രൂപ്പ് ചാറ്റിങ്ങും സാധ്യമാകും. ഫെയിസ് അൺ‌ലോക്ക്, സെൽഫ് ഡിസപ്പിയറിങ് മെസേജ് തുടങ്ങി നിരവധി സുരക്ഷ ഫീച്ചറുകളും ജിംസിൽ ഇടംപിടിക്കും. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാത ജിംസിൽ സ്വകാര്യ സൗഹൃദ ഗ്രൂപ്പുകൾ തുടങ്ങാനും ഉദ്യോഗസ്ഥർക്ക് അനുമതി ഉണ്ടാകും.        

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍