പൂർണ ഗർഭിണിയായ യുവതി ഭർത്താവിന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് കോമയിലായി, സിസേറിയന് ശേഷം ദാരുണാന്ത്യം

വെള്ളി, 24 ജനുവരി 2020 (10:06 IST)
32 ആഴ്ച ഗർഭിണിയായ 21കാരി ഭർത്താവിന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് മരിച്ചു. കർണാടകയിൽ തുമകുരു ജില്ലയിൽ കുനിഗൽ താലൂക്കിലാണ് സംഭവം ഉണ്ടായത്. സിസേറിയനിലൂടെ ആൺ കുഞ്ഞിന് ജന്മം നൽകിയതിന് ശേഷമാണ് യുവതി മരിച്ചത്. ഭാര്യ മരിച്ചതറിഞ്ഞ് യുവാവ് ആത്മഹത്യ ചെയ്തു. നാഗരാജ് എന്ന യുവാവാണ് ഭാര്യ കാവ്യയെ കൊലപ്പെടുത്തിയത്.
 
മദ്യപാനിയായ നാഗരാജ് ഭാര്യയെ പതിവായി മർദ്ദിക്കുമായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. സംഭവ ദിവസം രാവിലെ നാഗരാജ് കാവ്യയെ മർദ്ദിക്കുകയും യുവതി അബോധാവസ്ഥയിലാവുകയുമായിരുന്നു. അയൽക്കാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. 
 
സിസേറിയൻ വഴി ഡോക്ടർമാർ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും. യുവതി അബോധാവസ്ഥയിൽ തന്നെ തുടരുകയായിരുന്നു. യുവതിയെ എംആർഐ സ്കാനിങ്ങിന് വിധേയയാക്കിയതോടെ തലച്ചോറിൽ അമിതമായ രക്തശ്രാവം ഉള്ളതായി കണ്ടെത്തി. മണിക്കൂറുകൾക്ക് ശേഷം യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. കാവ്യ മരിച്ച വിവരം സഹോദരൻ നാഗരാജിനെ വിളിച്ച് അറിയിച്ചു. ഉടൻ എത്താം എന്ന് പറഞ്ഞെങ്കിലും നാഗരാജ് വഴിയരികിലെ മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു.                          

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍