പത്താം നിലയിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു; സംഭവം എറണാകുളത്ത്

ചിപ്പി പീലിപ്പോസ്

വ്യാഴം, 23 ജനുവരി 2020 (11:11 IST)
എറണാകുളത്ത് ഫ്ലാറ്റിൽ നിന്നും വീണ് വീട്ടമ്മ മരിച്ചു. കത്രിക്കടവില്‍ ഫ്‌ളാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് വീണാണ് വീട്ടമ്മ മരണപ്പെട്ടത്. കത്രിക്കടവ് ജെയിന്‍ ഫ്‌ലാറ്റ് സമുച്ചയത്തിലെ എല്‍സ ലീനയാണ് (38) മരിച്ചത്.
 
അപകട കാരണം എന്തെന്ന് കണ്ടെത്തിയിട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍