മോഹൻലാലും ജാക്കി ചാനും ഒന്നിക്കുന്നു? തള്ളിന് ഒരു കുറവും ഇല്ല? - വാർത്ത തെറ്റാണെന്ന് സംവിധായകൻ

ചിപ്പി പീലിപ്പോസ്

ചൊവ്വ, 21 ജനുവരി 2020 (18:42 IST)
ആക്ഷൻ ഇതിഹാസം ജാക്കി ചാനും മോഹൻലാലും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. നായർ സാൻ എന്ന് പേരിട്ടിരുന്ന ചിത്രം 2008ലാണ് പ്രഖ്യാപിച്ചത്. ഈ ചിത്രം ഉടൻ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ അത് വ്യാജവാർത്തയാണെന്ന് സംവിധായകൻ ആൽബർട്ട് ആന്റണി പ്രതികരിക്കുന്നു. 
 
ജാക്കി ചാന്റെയും മോഹൻലാലിന്റെയും ഡേറ്റുകൾ തമ്മിൽ ചേരാത്തതായിരുന്നു ചിത്രം നീണ്ട് പോകാനുണ്ടായ ആദ്യത്തെ കാരണം. ഒപ്പം, മോഹന്‍ലാലിന് അന്താരാഷ്ട്ര സിനിമയില്‍ ഇന്നത്തെ സ്വീകാര്യത ഇല്ലാത്തതും ചിത്രം മുടങ്ങാന്‍ കാരണമായെന്നാണ് സൂചന. ഏതായാലും ഇരുവരും ഒരുമിക്കുന്ന ചിത്രം സംഭവിക്കില്ലെന്ന് സംവിധായകൻ പറയുന്നു. 
 
ജാക്കി ചാനൊപ്പം മോഹൻലാലും എത്തുമെന്നും ഒരു കം‌പ്ലീറ്റ് ആക്ഷൻ പടമായിരിക്കുമെന്നുമായിരുന്നു പുതിയ റിപ്പോർട്ട്. ആരാധകർ ആരെങ്കിലും ആയിരിക്കും ഈ വാർത്തയ്ക്ക് പിന്നിലെന്നാണ് സൂചന. ഇത്ര വലിയ തള്ള് എന്തിനാണെന്ന ട്രോളുകളും സോഷ്യൽ മീഡിയകളിലുണ്ട്. ഇപ്പോള്‍ യേശു ക്രിസ്തുവിന്റെ ജീവിത കഥ ത്രീഡിയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആണ് ആല്‍ബര്‍ട്ട് ആന്റണി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍