ഇന്ത്യയിൽ പകുതിയിലേറെ മുതിർന്നവർ ഓൺലൈനിൽ പങ്കാളികളെ ഒളിഞ്ഞുനോക്കുന്നവർ: പഠനം

ചൊവ്വ, 29 ജൂണ്‍ 2021 (19:25 IST)
ഇന്ത്യയിലെ 74 ശതമാനം മുതിർന്നവരും തങ്ങളുടെ പങ്കാളി, കാമുകി അല്ലെങ്കില്‍ കാമുകന്‍ എന്നിവരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ അവര്‍ അറിയാതെ നിരീക്ഷിക്കുന്നവരാണെന്ന് നോർട്ടൻ ലൈഫ് ലോക്കിന്റെ പഠന റിപ്പോർട്ട്. ലോകത്തിലെ പ്രധാന സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ നോര്‍ട്ടന്‍റെ 2021ലെ 'നോര്‍ട്ടന്‍ സൈബര്‍ സേഫ്റ്റി ഇന്‍സൈറ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്.
 
തങ്ങളുടെ പങ്കാളിയുടെ ഫോണില്‍ അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ സെര്‍ച്ച് ഹിസ്റ്ററി അവര്‍ അറിയാതെ പരിശോധിക്കുന്നതാണ് ഈ ഒളിച്ചുനോട്ടത്തിലെ പ്രധാനപ്രവർത്തനം. ങ്കാളിയുടെ ഉപകരണത്തിലെ സന്ദേശങ്ങള്‍, ഫോണ്‍ കോളുകള്‍, ഇ-മെയിലുകള്‍, ഫോട്ടോകള്‍ എന്നിവ പരിശോധിക്കുന്നവര്‍ 31 ശതമാനത്തോളമാണ്. ലൊക്കേഷൻ ആപ്പുകൾ ഉപയോഗിച്ച് ങ്കാളി പോകുന്ന സ്ഥലവും സമയവും ട്രാക്ക് ചെയ്യുന്നവര്‍ 29 ശതമാനം വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
 
അതേസമയം ഇതില്‍ 26 ശതമാനം പേര്‍ പങ്കാളിയുടെ അറിവോടെയാണ് തങ്ങള്‍ അവരുടെ ഫോണ്‍ പരിശോധിക്കുന്നത് എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ റിപ്പോർട്ട് പ്രകാരം 25 ശതമാനം പേര്‍ പങ്കാളി അറിയാതെയും, മറ്റ് ആപ്പുകള്‍ ഉപയോഗിച്ചും പങ്കാളിയുടെ ഫോണ്‍ നിരീക്ഷിക്കുന്നുവെന്ന് നോർട്ടൺ പറയുന്നു. 
 
 ഇന്ത്യയിലെ മുതിര്‍ന്ന വ്യക്തികളില്‍ പകുതിയില്‍ ഏറെപ്പേര്‍ തങ്ങളുടെ ഇപ്പോഴത്തെ അല്ലെങ്കില്‍ മുന്‍പത്തെ കാമുകിയെ അല്ലെങ്കില്‍ കാമുകനെ, പങ്കാളിയെ അവരുടെ സൈബര്‍ ലോകത്തെ ഇടപെടലുകള്‍ എല്ലാം ഒളിഞ്ഞു നോക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.  ഇന്ത്യയില്‍ ഒരാളുടെ ഓണ്‍ലൈന്‍ സാന്നിധ്യം ചെക്ക് ചെയ്യുന്നതും, അയാളെ ഒളിഞ്ഞുനോക്കുന്നതും തമ്മിലുള്ള വ്യത്യാസം ആളുകൾക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും റിപ്പൊർട്ടിൽ ഒരുഭാഗത്ത് പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍