ഒരു തവണ ചാര്‍ജ് ചെയ്യൂ, പിന്നെ 30 ദിവസത്തേക്ക് വേണ്ട: മൈക്രോമാക്സ് മാജിക് വീണ്ടും !

Webdunia
തിങ്കള്‍, 12 ജനുവരി 2015 (20:03 IST)
മൈക്രൊമാക്സിന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ക്യാന്‍വാസ് ഹ്യൂ ജനുവരി 16ന് വിപണയിലെത്തുന്നു. ബാറ്ററി ബാക്കപ്പ് ആണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കമ്പനി ഉയര്‍ത്തി കാണിക്കുന്നത്. ഫോണ്‍ ഒരു തവണ ചാര്‍ജ് ചെയ്താല്‍ 30 ദിവസം വരെ ചാര്‍ജ് നിലനില്‍ക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ഇതുകൂടാതെ മികച്ച കളര്‍ ക്വാളിറ്റിയും ക്യാന്‍വാസ് ഹ്യൂ വാഗ്ദാനം ചെയ്യുന്നുണ്ട്.  5.5 ഇഞ്ച് എച്ച്ഡി സ്‌ക്രീന്‍, ഗൊറില്ലാ ഗ്ലാസ്, 8ജിബി ഇന്റേണല്‍ മെമ്മറി, 32 ജിബി വരെ എക്‌സ്പാന്‍ഡബിള്‍ ആണ്. 8എംപി പ്രധാനക്യാമറയും 2എംപി മുന്‍ക്യാമറ എന്നിവയും ഫോണിലുണ്ട്. ഫോണിന്റെ വില 10,999 രൂപയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.