ഫെയ്സ്ബുക്കിൻ്റെയും ഇൻസ്റ്റഗ്രാമിൻ്റെയും മാതൃകമ്പനിയായ മെറ്റ കൂടുതൽ പിരിച്ചുവിടലുകൾക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അടുത്തമാസം കമ്പനി 11,000 പേരെ കൂടി പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ നവംബറിൽ കമ്പനി 11,000 പേരെ പിരിച്ചുവിട്ടിരുന്നു. ആകെയുള്ള ജീവനക്കാരിൽ 13 ശതമാനത്തെയാണ് കമ്പനി ഒഴിവാക്കുക. പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചതിന് പിന്നാലെയാകും തീരുമാനം.
പ്രകടനം മതിയായ നിലവാരത്തിലെന്ന് കാണിച്ച് ജീവനക്കാർക്ക് മെറ്റ നോട്ടീസ് നൽകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്നവരെയാകും കമ്പനി പുറത്താക്കുക. അതേസമയം കമ്പനി ഇതിനെ പറ്റി ഇതുവരെയും പ്രതികരിച്ചിട്ടില്ല.