സ്ത്രീകളില്‍ വിളര്‍ച്ച കണ്ടെത്തുന്നതിന് സൗജന്യ ഹീമോഗ്ലോബിന്‍ പരിശോധനയ്ക്ക് തുടക്കമായി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 24 ഫെബ്രുവരി 2023 (14:04 IST)
സ്ത്രീകളിലെ വിളര്‍ച്ച കണ്ടെത്തി ചികിത്സിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന വിവ (വിളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേക്ക്) ക്യാംപയിന് തുടക്കമായി. ക്യാംപയിന്റെ ഭാഗമായി 19 മുതല്‍ 59 വയസ് വരെയുള്ള സ്ത്രീകളിലെ വിളര്‍ച്ച കണ്ടെത്തുന്നതിന് ഹീമോഗ്ലോബിന്‍ പരിശോധനയാണ് നടത്തുന്നത്. സര്‍ക്കാര്‍ ലാബുകളില്‍ എത്തുന്നവര്‍ക്ക് സൗജന്യമായി ഹീമോഗ്ലോബിന്‍ പരിശോധന നടത്തും. തദ്ദേശ സ്ഥാപനതലത്തില്‍ പരിശോധന ക്യാംപുകളും ജില്ലയില്‍ സംഘടിപ്പിക്കും.
 
പരിശോധനയില്‍ വിളര്‍ച്ച കണ്ടെത്തുന്നവര്‍ക്ക് ആവശ്യമായ ചികിത്സയും ലഭ്യമാക്കും. സ്ത്രീകളില്‍ വിളര്‍ച്ച കൂടിവരുന്ന സാഹചര്യത്തിലാണ് വിവ കേരള ക്യാംപയിന്‍ ആരംഭിച്ചത്. തദ്ദേശസ്ഥാപന തലത്തില്‍ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാകും ഹീമോഗ്ലോബിന്‍ പരിശോധന നടത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article