നിലവിലെ സ്‌മാര്‍ട് ഫോണുകള്‍ കാലത്തിന്റെ വിസ്മൃതിയിലാക്കുന്ന പുതിയ ഫോണ്‍ എത്തുന്നു. ഇന്റ്റെര്‍നെറ്റ്, മറ്റ് ആപ്ലിക്കേഷനുകള്‍ എന്നിവ എപ്പോഴും ഉപയോഗിക്കുന്നില്ലാത്തവര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് പുതിയ ഫോണ്‍. ലൈറ്റ് ഫോണ്‍ എന്നറിയപ്പെടുന്ന ഇതിന് വെറും ക്രെഡിറ്റ് കാര്‍ഡിന്റെ മാത്രം വലുപ്പവും കനവുമുള്ളു. കോള്‍ ചെയ്യാനും, മെസ്സേജ് അയയ്ക്കാനും മാത്രമാണ് നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കുന്നതെങ്കില്‍ ഇത് വളരെ പ്രയോജനകരമാണ്. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ സൌകര്യങ്ങള്‍ ഇതില്‍ ലഭ്യമാകുകയില്ല.
ഒരുതവണ ചാര്‍ജ്ജ് ചെയ്താല്‍ 20 ദിവസംവരെ ചാര്‍ജ്ജ് നില്‍ക്കുന്നതാണ് ഈ ഫോണ്‍. നിലവിലെ സ്മാര്‍ട് ഫോണിലെ മൊബൈല്‍ ആപ്ളിക്കേഷനുമായി ബന്ധിപ്പിച്ച് കോള്‍ ഫോര്‍വേഡിംഗ് ഉപയോഗിക്കുകയോ സിം ഇട്ട് ഉപയോഗിക്കുകയോ ചെയ്യാം. ഡോട്ട് മാട്രിക്സ് എല്‍ഇഡിയാണ് സ്ക്രീന്‍. 38.5 ഗ്രാം മാത്രമാണ് ഭാരം. സ്റ്റോറേജ് വെറും പത്ത് സ്പീഡ് ഡയല്‍വരെ. 20 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ ബാറ്ററി.
സ്റ്റാര്‍ട്ടപ്പുകളുടെയെല്ലാം തുടക്കമായ കിക്ക്സ്റ്റാര്‍ട്ടറിലൂടെ ക്രൗഡ് ഫണ്ടിംഗിലൂടെയാണ് ലൈറ്റ് ഫോണ്‍ വിപണിയിലെത്താനൊരുങ്ങുന്നത്. വീട്ടില്‍നിന്ന് അകലെ നില്‍ക്കുന്ന കുട്ടികള്‍ക്ക് സുരക്ഷിതമായി നല്‍കുകയും ചെയ്യാന്‍ കഴിയുന്നതാണിതെന്ന് കമ്പനി പറയുന്നു.