ഓൺലൈൻ, ഫിസിക്കൽ വിലാസങ്ങൾ, ജിയോലൊക്കേഷൻ റെക്കോർഡുകൾ, പ്രതീക്ഷിക്കുന്ന ശമ്പളം എന്നിങ്ങനെ വിവരങ്ങളാണ് ലിങ്ക്‌ഡ്ഇന്നിലുള്ളത്. ഈ ഡാറ്റ ഡാർക്ക് വെബിൽ വിൽപനയ്ക്ക് വെച്ചിരിക്കുകയാണ്. ഹാക്കർ എന്ന് കരുതപ്പെടുന്ന ഒരാൾ ജൂൺ 22ന് ഈ വിവരങ്ങൾ വില്പനക്കെന്ന് കാണിച്ച് ഓൺലൈനിൽ പരസ്യം നൽകിയിരുന്നു. സാമ്പിളായി ഒരു മില്ല്യൺ ആളുകളുടെ വിവരങ്ങളാണ് ഇയാൾ നൽകിയത്. 2020-21 കാലയളവിലെ വിവരങ്ങളാണ് ഇത്.