എറിക്‌സൺ,നോക്കിയ,സിസ്‌കോ,ഡെൽ തുടങ്ങിയ കമ്പനികളിൽ നിന്നും 5ജിയ്‌ക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ ജിയോയ്ക്ക് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് അനുമതി നല്‍കി.
ഇതോടെ മറ്റ് ടെലികോം കമ്പനികൾക്കും ഈ കമ്പനികളിൽ നിന്ന് 5ജിയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാനാവും. അതേസമയം , റിലയന്‍സ് ജിയോ സാംസങുമായുള്ള ഇടപാടിനാണ് ശ്രമിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ദേശീയ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്ന കമ്പനികളില്‍നിന്നാണ് ഉപകരണങ്ങള്‍ വാങ്ങാൻ മാത്രമാണ് നിലവിൽ കമ്പനികൾക്ക് അനുവാദമുള്ളത്.