സെല്ലുലാർ സൌകര്യവുമായി ആപ്പിള്‍ വാച്ച് സീരീസ് 3 വിപണിയിലേക്ക്

ചൊവ്വ, 24 ഏപ്രില്‍ 2018 (15:53 IST)
ആപ്പിള്‍ വാച്ച് സീരീസ് 3യെ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കൊനൊരുങ്ങി ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോയും. ഐഫോണുകളില്‍ ഉപയോഗിക്കുന്ന നിലവിലുള്ള റിലയന്‍സ് ജിയോ നമ്പര്‍ ആപ്പിള്‍ വാച്ച് സീരീസ് 3യില്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് വാച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിനായി അതിക ചാര്‍ജ് നല്‍കേണ്ടതുമില്ല.  
 
നേരത്തെ സെല്ലുലാര്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയിക്കായി ഐഫോണിന്റെ സഹായം ആപ്പിള്‍ വാച്ചിന് ആവശ്യമായിരുന്നു. എന്നാൽ, ലോകത്ത് ആദ്യമായി കോൾ ചെയ്യാനോ നെറ്റ് ഉപയോഗിക്കാനോ ഫോൺ കൂടെ എടുത്ത് കൊണ്ട് പോകേണ്ടി വരുന്നില്ല. സെല്ലുലാർ കണക്ടിവിറ്റി ഫോണിൽ തന്നെ നൽകിയിട്ടുള്ളതിനാലാണിത്. ഫോൺ അടുത്തില്ലാതെ തന്നെ ഇന്റർനെറ്റ് സൌകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. 
 
നോണ്‍ സെല്ലുലാര്‍ 38 എംഎം ആപ്പിള്‍ വാച്ച് സീരീസ് 3 ന് 32,380 രൂപ, 42 എംഎം വാച്ച് സീരീസ് 3 ജിപിഎസ് ന് 34,410 രൂപ എന്നിങ്ങനെയാണ് വില. എന്നാൽ, പുത്തൻ ന്യൂതന സാങ്കേതിക വിദ്യകൾ ഉള്ള പുതിയ ഫോണിന് എന്താണ് വിലയെന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല.
 
ഐഫോണുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്ന ആപ്പിള്‍ വാച്ചിനെ സ്വതന്ത്രമാക്കിക്കൊണ്ടാണ് സെല്ലുലാർ സൌകര്യത്തോടെ പുതിയ ആപ്പിൾ വാച്ച് പുറത്തിറക്കുന്നത്. 
 
മെയ് നാലിന് മുന്നോടിയായി ഉപഭോക്താക്കൾക്ക് വാച്ചുകൾ മുൻ കൂർ ഓർഡർ ചെയ്യാവുന്നതാണ്. എയര്‍ടെല്‍ വെബ്‌സൈറ്റിലും റിലയന്‍സ് ജിയോ ഔദ്യോഗിക വെബ്‌സൈറ്റ്, ജിയോ ഡിജിറ്റല്‍, ജിയോ സ്‌റ്റോറുകള്‍ വഴിയും രജിസ്റ്റര്‍ചെയ്യാം. മെയ് 11 മുതല്‍ ഫോണ്‍ വിപണിയിലെത്തും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍