വീണ്ടും വഞ്ചിതരായി ഫേസ്ബുക്ക് ഉപയോക്താക്കൾ

തിങ്കള്‍, 26 മാര്‍ച്ച് 2018 (16:29 IST)
ഫേസ്ബുക്കിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്താൻ പുതിയ ഫീച്ചർ കൊണ്ട് വരും എന്ന സുക്കർബർഗിന്റെ പ്രസ്താവനക്കു ശേഷം ഫേസ്ബുക്കിലെ ചില പേജുകൾ ബ എഫ് എഫ് എന്ന് കമെന്റ് ചെയ്താൽ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണോ എന്ന് തിരിച്ചറിയാം എന്ന അവകാശവാദവുമായി രംഗത്ത് വന്നിരുന്നു.
 
അക്കൗണ്ട് സുരക്ഷിതമെങ്കിൽ പച്ച നിറത്തിലും മറിച്ചാണെങ്കിൽ ചുവപ്പ് നിറത്തിലും കമന്റ് പ്രത്യക്ഷപ്പെടും എന്നുമായിരുന്നു പേജുകളിൽ ഉണ്ടായിരുന്നത്. നിരവധി പേർ ഈ നിർദേശമനുസരിച്ചു പേജുകളിൽ സൂചിപ്പിച്ച പോലെ നിറങ്ങൾ പ്രത്യക്ഷപ്പെടുന്നത് കണ്ട് കൂടുതൽ പേർ തങ്ങളുടെ അക്കൗണ്ട് സുരക്ഷിതമോ എന്ന് പരിശോധിക്കാനായി കമന്റ് ചെയ്തു.
 
എന്നാൽ ഇതു വെറും തട്ടിപ്പാണെന്ന് കൂടുതൽ പേരും മനസ്സിലാക്കിയത് വൈകിയാണ്. ചില പേജുകൾ തങ്ങൾക്ക് റീച്ചു കൂട്ടുന്നതിനായി അവസരം മുതലെടുക്കുകയായിരുന്നു. ഫേസ്ബുക്ക് അക്കൗണ്ടുകൾ സുരക്ഷിതമാണോ എന്ന് തിരിച്ചറിയുന്നതിന് പുതിയ ഫീച്ചർ ഒരുക്കും എന്ന സുക്കർബർഗിന്റെ പ്രസ്ഥാവനയെ മുതലെടുത്താണ് ഇവർ ഫേസ്ബുക്ക് ഉപയോക്തളെ വഞ്ചിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍