വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉപയോഗിച്ച് ഇറാൻ തങ്ങളുടെ പൗരന്മാരെ തട്ടിയെടുക്കുന്നു: ഇസ്രായേൽ

Webdunia
ചൊവ്വ, 13 ഏപ്രില്‍ 2021 (19:28 IST)
വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉപയോഗിച്ച് ഇറാൻ തങ്ങളുടെ പൗരന്മാരെ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി ഇസ്രായേൽ.ഇസ്രായേൽ ചാരസംഘ‌ടനയായ മൊസാദാണ് ആരോപണം ഉന്നയിച്ചത്.
 
സ്ത്രീകളുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉണ്ടാക്കി ഇസ്രയേലികളെ ആകർഷിക്കുകയാണ് ഇറാൻ ചെയ്യുന്നത്. ഇത്തരത്തിൽ ജൂ‌തന്മാരായ ആളുകളെ ആകർഷിച്ച് ഉപദ്രവിക്കാനും തട്ടികൊണ്ടുപോകാനും ഇറാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം.
 
രാജ്യാന്തര തലത്തിൽ വ്യാപാര ബന്ധങ്ങളുള്ള ആൾക്കാരുമായി ബന്ധപ്പെട്ട് അവരെ വ്യക്തിപര, വാണിജ്യ കൂടിക്കാഴ്ചകൾക്ക് ക്ഷണിക്കുകയാണ് ഈ പ്രൊഫൈലുകൾ ചെയ്യുന്നതെന്നും മൊസാദ് ആരോപിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article