എക്കണോമി വിലയിൽ മികച്ച മിഡ് റെയ്ഞ്ച് സ്മാർട്ട്ഫോൺ വിപണിയിലെത്തിച്ച് ചൈനീസ് സ്മാർട്ട്ഫോൻ നിർമ്മാതാക്കളായ ഇൻഫിനിക്സ്. ഇൻഫിനിക്സ് സീറോ 8 ഐ എന്ന മോഡലിനെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുന്നത്. 8 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിൽ എത്തുന്ന സ്മാർട്ട്ഫോണിന് വെറും 14,999 രൂപ മാത്രമാണ് വിപണിയിൽ വില. ഡിസംബർ 9 മുതൽ ഫ്ലിപ്കാർട്ടിലൂടെ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തും.
6.85 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡ്യുവൽ പിൻഹോൾ ഡിസ്‌പ്ലേയാണ് സ്മാർട്ട്ഫോണിന് നൽകിയിരിയ്ക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങിയ ക്വാഡ് ക്യാമറകളാണ് ഫോണിനുള്ളത്. 8 മെഗാപിക്സൽ അൾട്ര വൈഡ് ആംഗിൾ, 2 എംപി ഡെപ്ത് സെൻസർ. ഒരു എഐ സെൻസർ എന്നിവയാണ് റിയർ ക്യാമറകളിലെ മറ്റു അംഗങ്ങൾ. 16 മെഗാപിക്സൽ പ്രൈമറി സെൻസറും, 8 എംപി അൾട്ര വൈഡ് ആംഗിൾ സെൻസറും അടങ്ങുന്നതാണ് സെൽഫി ഷൂട്ടർ. മീഡിയടെക്കിന്റെ ഹീലിയോ G90 ആണ് സ്മാർട്ട്ഫോണിന് കരുത്തുപകരുന്നത്. Mali-G76 ആണ് ഗ്രാഫിക്സ് യൂണിറ്റ്. ആൻഡ്രോയിഡ് 10 ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക 33W ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്‌ഫോണിൽ നൽകിയിരിയ്ക്കുന്നത്.